Latestദേശീയം

ബസ് ചാര്‍ജ് കൂട്ടാന്‍ കര്‍ണാടക

കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള നാല് ഗതാഗത കോര്‍പ്പറേഷനുകളുടെയും ബസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. നവംബര്‍ 4ന് ചാര്‍ജ് വര്‍ധനവ് പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നാല് കോര്‍പ്പറേഷനുകളും നഷ്ടത്തിലായതും ഇന്ധന വിലവര്‍ധനവുമാണ് തീരുമാനത്തിന് പിന്നില്‍.

ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നവംബര്‍ 3ന് നടക്കുമെന്ന് ഗതാഗതമന്ത്രി ബൈരതി സുരേഷ് അറിയിച്ചു. നാല് കോര്‍പ്പറേഷനുകളിലെയും എംഡിമാരുമായും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായും ഗതാഗത മന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അടുത്ത ദിവസം നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും കൂട്ടിയ നിരക്ക് പ്രഖ്യാപിക്കുക.