Latestകേരളം

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈനാസ് വിമാന സർവീസ് ആരംഭിക്കുന്നു

സൗദി ദേശീയ വിമാനക്കമ്പനി ആയ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. വർഷങ്ങൾക്ക് ശേഷമാണ് കമ്പനി സർവീസ് പുനഃ രാരംഭിക്കുന്നത്. നവംബർ 3 മുതൽ ആഴ്ചയിൽ 3 സർവീസുകൾ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസ്. മലബാർ ഭാഗത്ത് നിന്നുള്ള പ്രവാസികൾക്ക് ഈ സർവീസ് എന്തായാലും ആശ്വാസകരമായിരിക്കും. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20 ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് എത്തുന്നത് രാവിലെ 10.10 ഓടെയായിരിക്കും. തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 11 മണിയോടെ പുറപ്പെടുന്ന വിമാനം 2.50 ന് ജിദ്ദയിൽ എത്തും