നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം
നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:11 ഓടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി വസന്തകുമാറാണ് മരിച്ചത്. ‘ഫിഷ് ടെയിൽ എയർ’, ‘ഡൈനാസ്റ്റി എയർ’ എന്നിവയുടേതാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററുകളെന്ന് സോളുഖുംബു പൊലീസ് മേധാവി മൗസം തമാങ് അറിയിച്ചു.ഫെറിഷെ ഹെലിപാഡിൽ ലാൻഡിങ്ങിനിടെയായിരുന്നു അപകടം.
അതേ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇയാളെ വിമാനമാർഗ്ഗം കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.
