കണ്ണൂർ : നഗരത്തിലെ എസ്.എൻ പാർക്കിന് സമീപമുള്ള കനറാ ബാങ്ക് എ.ടി.എം കൗണ്ടറിൽ കവർച്ചാശ്രമം. കവർച്ചാശ്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ കൗണ്ടറിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.