മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒരേ വേദിയിൽ തൃഷ; വൈറലായി ചിത്രങ്ങൾ
ആന്ധ്രപ്രദേശിലെ പ്രമുഖ രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹസത്കാരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും നടി തൃഷയും ഒന്നിച്ചെത്തി. ചെന്നൈ ലീലാ പാലസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തി വധൂവരന്മാരെ ആശീർവദിച്ചത്.
പൂച്ചെണ്ടുകളുമായി ഒന്നിച്ച് വേദിയിലെത്തിയ വിജയ് വധുവിനും തൃഷ വരനും പൂക്കൾ സമ്മാനിച്ചു. തുടർന്ന് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം ഇരുവരും ചിത്രങ്ങൾക്ക് പോസ് ചെയ്തു. വിജയ്യും തൃഷയും ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
