ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം
ഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക അഞ്ഞൂറും കടന്ന് അതി ഗുരുതരാവസ്ഥയിൽ. ദൃശ്യപരിധി കുറഞ്ഞു. ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന ഉത്തരവ് പലയിടത്തും ലംഘിക്കപ്പെട്ടു. ചിലയിടങ്ങളിൽ ദൃശ്യ പരിധി കുറയുന്ന സാഹചര്യമുണ്ട്. ഇത് റോഡ് ഗതാഗതത്തെ ബാധിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ വരും മണിക്കൂറുകളിൽ സർക്കാർ നടപടികൾ കൈക്കൊള്ളും.
