ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരി മരിച്ചു
തിരുവനന്തപുരം: ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരി മരിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദുവാണ് മരിച്ചത്.അച്ഛൻ അശോകനൊപ്പം ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടില്‍ പറയുന്നു.അപകടത്തില്‍ അശോകന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാനായി. എന്നാല്‍ അന്നപൂർണേന്ദു ബസിനടിയിലേക്ക് വീഴുകയായിരുന്നു.അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടിപ്പോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തിന്റെ സാഹചര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
