Latestകേരളം

ജില്ലയിൽ പൾസ് പോളിയോ പ്രതിരോധം 22ന്

കണ്ണൂർ: പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഭാഗമായി നവംബർ 22ന് ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 1,35,142 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകും.

1,655 അതിഥിത്തൊഴിലാളി കുട്ടികൾക്ക് തുള്ളി മരുന്ന് നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും. ഇതിനായി ജില്ലയിൽ 1,586 വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിക്കും.

കൂടാതെ 42 ട്രാൻസിറ്റ് ബൂത്തുകളും 127 മൊബൈൽ ബൂത്തുകളും സജ്ജീകരിക്കും. ബൂത്തുകൾ വഴി വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നൽകാനായി 4,137 ഹൗസ് ടു ഹൗസ് വളൻ്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.

കൂടാതെ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 519 സൂപ്പർ വൈസർമാരും 3,465 ബുത്ത് വളൻ്റിയർമാരും കാമ്പയിനിൽ പങ്കാളിയാകും.