കുരുമുളക് വില സര്‍വകാല റെക്കോഡില്‍
കട്ടപ്പന കുരുമുളക് വില സര്‍വകാല റെക്കോഡില്‍. ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ കിലോയ്ക്ക് 744-750 രൂപയിലെത്തി.12 വര്‍ഷത്തിനുശേഷമാണ് വില 740 കടക്കുന്നത്. 2014-15ല്‍ വില 740 രൂപയിലെത്തിയിരുന്നു. ഉല്പാദനം കുറഞ്ഞതും ഉത്തരേന്ത്യൻ വിപണികളില്‍ ആവശ്യം വര്‍ധിച്ചതുമാണ് വില വര്‍ധനയ്ക്ക് കാരണം.ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഹൈറേഞ്ചിലെ മൊത്തവ്യാപാരികള്‍ക്ക് വന്‍തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഈ വര്‍ഷവും ആഭ്യന്തര ഉല്പാദനം വന്‍തോതില്‍ കുറഞ്ഞു.
ഏലംകൃഷി വ്യാപനത്തെ തുടര്‍ന്ന് കുരുമുളക് കൃഷിയും വിരളമായി. വിപണിയിലേക്ക് വരവ് കുറഞ്ഞാല്‍ വീണ്ടും വില ഉയര്‍ന്നേക്കും. 2025 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വില 710 രൂപയിലെത്തിയിരുന്നു. ശ്രീലങ്ക, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിയെ തുടര്‍ന്ന് 40 മുതല്‍ 50 രൂപ വരെ വിലയിടിഞ്ഞെങ്കിലും ഒന്നര വര്‍ഷമായി വിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലില്ല.
