എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നു മുതൽ 30 വരെ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2027 മാർച്ച് ഒന്നു മുതൽ 30 വരെ. ഹയർ സെക്കൻഡറി പരീക്ഷകൾ (പ്ലസ് വൺ, പ്ലസ്ടു, വി.എച്ച്.എസ്.ഇ) മാർച്ച് രണ്ടു മുതൽ 30 വരെയും നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് ധാരണ.
എസ്.എസ്.എൽ.സിയിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ടു പരീക്ഷ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക. സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങാനാണ് ധാരണ. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയില്ലാത്ത ദിനങ്ങളിലായിരിക്കും സ്കൂൾ വാർഷിക പരീക്ഷകൾ.
