Latestകേരളം

തനിച്ചു താമസിച്ചിരുന്ന മലയാളി ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈ.പൻവേലിനടുത്തു ഖൊപ്പോളിയില്‍ തനിച്ചു താമസിച്ചിരുന്ന മലയാളിയെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവില്‍ മഹേശ്വരി രാമചന്ദ്രനെയാണു (71) ഭാൻവജിലെ കാർമല്‍ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബില്‍ഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട, രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണു വിവരം. ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്കു മാറ്റി.

ഫൊറൻസിക് സംഘം പരിശോധന നടത്തി. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണു മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണു മക്കള്‍. മൂന്നു മക്കളും വിദേശത്തായതിനാല്‍ മഹേശ്വരി ഫ്ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.