Latestകേരളം

പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു

തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു. സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്ന് പദ്മജ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു. ഇമെയിലാണ് രാജിക്കത്ത് അയച്ചതെന്നും പത്മജ പറഞ്ഞു

രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരന്‍ കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലെ പദവി കണ്ടല്ല ബിജെപിയില്‍ നിന്ന് രാജിവച്ചത്. തെറ്റുപറ്റിയാല്‍ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛന്‍ കെ കരുണാകരനായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നരേന്ദ്രമോദിയെയോ അമിത് ഷായെയോ നേരില്‍ കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.