കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ ഹർജിയിൽ വിധി തിങ്കളാഴ്ച
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി. വിദ്യാർഥി പ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലെ എന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണ സമിതി റിപ്പോർട്ട് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് വിദ്യാർഥികൾ വാദിച്ചു. നടപടി നേരിട്ട വിദ്യാർഥകൾക്കെതിരെ മുൻപും കേസുകളുണ്ടെന്നും ബിരുദദാന ചടങ്ങിൽ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്നും സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ.
വിദ്യാർത്ഥിപ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ബിരുദദാന ചടങ്ങിൽ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്ന് സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ മറുപടി നൽകി. അരിശം തീർന്നില്ലേ എന്ന കോടതിയുടെ ചോദ്യമായിരിന്നു ഒരു ദിവസത്തെ ബാനർ എന്ന് സർവകലാശാല കോടതിയെ അറിയിച്ചു.
