Latestകേരളം

സ്കൂട്ടറില്‍ ലോറിയിടിച്ച്‌ രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

പാലക്കാട് : മുതലമട ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റിനുസമീപം സ്കൂട്ടറില്‍ ലോറിയിടിച്ച്‌ രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു.മുതലമട അടമ്പമരത്ത് വിഷ്ണുവിന്റെ മകൻ ശ്രീഹരി(7)യാണ് മരിച്ചത്. അപകടത്തില്‍ അമ്മ മറീനയ്ക്കും ഇളയ സഹോദരൻ ശ്രീഷൈനും (5) പരിക്കേറ്റു.ചൊവ്വ വൈകിട്ട് 4.30നായിരുന്നു അപകടം. സ്കൂള്‍ വിട്ട് മക്കളുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മറീന. ഗോവിന്ദാപുരത്തെ പഴയ വാണിജ്യനികുതി ചെക്ക്‌പോസ്റ്റിനുസമീപം ലോറിയെ മറികടക്കുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ശ്രീഹരി സംഭവസ്ഥലത്തുതന്നെ മരിച്ചു. മറീനയും ശ്രീഷൈനും മുതലമടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.ഗോവിന്ദാപുരത്ത് തമിഴ്നാട്ടിലുള്ള കന്തസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. ഇളയ സഹോദരൻ ശ്രീഷൈൻ എല്‍കെജിയിലാണ് പഠിക്കുന്നത്. ശ്രീഹരിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്‍