തൃശ്ശൂരില്‍ ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്ത യുവതികള്‍ക്ക് പിഴ
തൃശ്ശൂരില്‍ ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്ത യുവതികള്‍ക്ക് പൊലീസ് പിഴ ചുമത്തി.വാടാനപ്പള്ളി സംസ്ഥാനപാതയിലാണ് സംഭവം. കാരമുക്ക് സ്വദേശികളായ സഹോദരിമാർക്കാണ് ഹെല്‍മെറ്റ് ഇല്ലെന്ന് പറഞ്ഞ് ചലാൻ നല്‍കിയത്. പിഴ അടയ്ക്കാൻ അയച്ച ചലാനൊപ്പം അവർ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രവും ചേർത്തിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ തന്നെ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതായി വ്യക്തമായിരുന്നു.
ഇതാണ് പരാതിക്ക് കാരണം. ഹെല്‍മെറ്റ് ധരിച്ചിട്ടും പിഴ ചുമത്തിയതിനെ തുടർന്ന് ഇരുവരും പരാതി ഉന്നയിച്ചു. തുടർന്ന് എസ്പി ഓഫീസുമായി ബന്ധപ്പെടാൻ നിർദ്ദേശം നല്‍കിയെന്നാണ് വിവരം.
