Latestകേരളം

കെഎം ഷാജിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മന്ത്രി കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് എടുത്ത അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയിലാണ് വിജിലന്‍സ് ഷാജിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പ്പെടെ നിര്‍മിച്ചു എന്നായിരുന്നു പരാതി.