നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്
എറണാകുളം: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകട കേസില്‍ മുഖ്യ പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്. 23 വയസില്‍ താഴെയുള്ളയാള് മദ്യം കഴിച്ചതിനാണ് അറസ്റ്റ്. ജാമ്യത്തില്‍ ഇറങ്ങിയ സുഹൈല്‍ എക്സൈസ് ഓഫിസില്‍ ഹാജരായപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബില്ല് ഇയാള്‍ക്ക് വന്നിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഒപ്പം അവിടെയുള്ള സിസിടിവി ദൃശ്യങ്ങളടക്കം സ്വീകരിക്കുകയും ചെയ്തു. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ്. സുഹൈല്‍ സജീവ് കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ എക്സൈസിന് മുന്നില്‍ ഹാജരായത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
