Latestകേരളം

പള്ളി തിരുനാൾ ഗാനമേളയ്ക്കിടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ പാടുന്നത് തടയാൻ ശ്രമിച്ചയാളെ ഇറക്കിവിട്ടു; അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ പാടാൻ നിർദ്ദേശിച്ച് വികാരി

പള്ളിയിലെ പെരുന്നാൾ ഗാനമേളയ്ക്കിടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം പാടുന്നത് തടയാൻ ശ്രമിച്ചയാളെ പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും ചേർന്ന് പുറത്താക്കി. പള്ളി സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പെരുന്നാളിന്റെ ഭാഗമായി പ്രദക്ഷിണത്തിന് ശേഷം നടന്ന ഗാനമേളയിലായിരുന്നു നാടകീയ സംഭവങ്ങൾ.പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ഗാനം ഗായകൻ റഷീദ് വേദിയിൽ പാടിക്കൊണ്ടിരിക്കെയായിരുന്നു സംഭവം. അസഹിഷ്ണുത പൂണ്ട, വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ വേദിയിലേക്ക് കയറി ഗായകനെ തടയുകയായിരുന്നു. പള്ളിമുറ്റത്ത് ‘പള്ളിക്കെട്ട്’ പാടേണ്ടെന്നും ക്രിസ്തീയ ഗാനങ്ങൾ മാത്രം പാടിയാൽ മതിയെന്നും ഇയാൾ രോഷത്തോടെ ആവശ്യപ്പെട്ടു.

ഇതോടെ വേദിക്ക് മുന്നിലുണ്ടായിരുന്ന നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും കൂക്കിവിളിക്കുകയും ചെയ്തു. ദ്രുതഗതിയിൽ വേദിയിലെത്തിയ പള്ളിക്കമ്മിറ്റിക്കാർ ഇയാളെ പിടിച്ചുമാറ്റി സ്റ്റേജിൽ നിന്ന് പുറത്താക്കി. “ഇയാൾ ഈ നാട്ടുകാരനല്ലെന്നും, ഇനി ഈ നാട്ടുകാരനാണെങ്കിൽ പോലും വിവരമറിയുമെന്നും” കാണികൾ വിളിച്ചുപറയുന്നത് വിഡിയോയിൽ വ്യക്തമാണ്. പ്രശ്നമുണ്ടാക്കിയ വ്യക്തി പ്രദേശവാസിയല്ലെന്നാണ് വിവരം. തുടർന്ന് നാട്ടുകാർ ഇയാളെ സ്ഥലത്തുനിന്ന് മാറ്റി.