Latestകേരളം

ആറളം വന്യജീവി സങ്കേതം ഇന്ന് തുറക്കും

ഇരിട്ടി: ഇക്കോ ടൂറിസം കേന്ദ്രമായ ആറളം വന്യജീവി സങ്കേതം ഇന്ന്മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്‌ന അറിയിച്ചു.

ഒരു ദിവസം എട്ട് ടീമുകൾക്ക് മാത്രമാണ് പ്രവേശനാനുമതി. 60 വയസ്സിന്‌ മുകളിലും 10 വയസ്സിന് താഴെയുമുള്ളവരെ പ്രവേശിപ്പിക്കുന്നതല്ല.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ സഞ്ചാരികളെ സങ്കേതത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ.

സങ്കേതത്തിൽ പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി 8547603449 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണന്നും അധികൃതർ അറിയിച്ചു.