Latestഅറിയിപ്പ്‌

സ്വയം തൊഴിൽ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കേരളത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പക്ക് ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ.
അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. നാല് ശതമാനം മുതൽ ആറ് ശതമാനം വരെ പലിശ നിരക്കിൽ തുക 36 മാസം മുതൽ 60 മാസം വരെ ഗഡുക്കളായി തിരിച്ചടക്കണം.
കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513, 9446958777.