Latestഅറിയിപ്പ്‌

ഗസ്റ്റ് അധ്യാപക നിയമനം

എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ ഈ അധ്യയന വർഷം ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, മാത്ത്മാറ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടവർ അപേക്ഷ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, പാനലിലെ രജിസ്ട്രേഷൻ നമ്പരും സഹിതം മെയ് 13ന് രാവിലെ 11ന് ഫിസിക്സ്, 16ന് രാവിലെ 11ന് കമ്പ്യൂട്ടർ സയൻസ്, ഉച്ചക്ക് രണ്ട് മണിക്ക് മാത്തമാറ്റിക്സ്, 17ന് രാവിലെ 11 മണിക്ക് കൊമേഴ്സ്, 19ന് രാവിലെ 11ന് ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലെ അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനയോഗ്യത. യുജിസി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കും. ഫോൺ: 0467-2241345, 9847434858.