Latestകേരളംവാര്‍ത്തകള്‍

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ രഹസ്യ വിചാരണ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ വിചാരണക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സി.എസ്. ഡയസ് ശരിവെച്ചു

2018-ൽ മഹാരാജാസ് കോളജിൽ നടന്ന ക്യാമ്പസ് രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിലാണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചത്. നിലവിൽ കേസിൽ ഒന്നു മുതൽ 16 വരെയുള്ള പ്രതികൾക്കെതിരായ വിചാരണ എറണാകുളം സെഷൻസ് കോടതിയിൽ നടക്കുകയാണ്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് വിചാരണ രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.