അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ച കാർ പിടികൂടി
കൊച്ചി: കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്ജുന് ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസില്പോലീസ് കസ്റ്റഡിയിലായിരുന്ന അര്ജുന് ആയങ്കിയെ ഇന്ന് കാലത്താണ് തിരികെ തലശ്ശേരി സിജെഎം കോടതില്‍ ഹാജരാക്കിയത്. അര്‍ജുനെ കോടതി വീണ്ടും റിമാന്റ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തുകയായിരുന്നു. അതേ സമയം അര്ജുൻ ആയങ്കി ഒളിവില്‍ കഴിയുന്ന സമയത്ത് യാത്രക്കായി ഉപയോഗിച്ച കാര്‍ തളിപ്പറമ്പില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ കുട്ടന്റെ കാറാണ് തളിപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
