Latestകേരളം

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി പിറന്നിരിക്കുന്നു. സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടക്കും.

തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ദീപക് ജോയ് എംഎല്‍എയാണ് അധ്യക്ഷത വഹിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരന്മാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. തനത് കലകളായ പുലിക്കളി, ചെണ്ടമേളം, തെയ്യും തുടങ്ങി വിവിധ കലാരൂപങ്ങള്‍ അണിനിരക്കും.