വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും
ബെംഗളൂരുവിലെ ബുള്‍ഡോസർ രാജ് വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് കർണാടക മുഖ്യമന്ത്രി പിണറായി വിജയനും കേരള മുഖ്യമന്ത്രി പിണറായി വിജയനും.വർക്കല ശിവഗിരി തീർത്ഥാടന മഹാ സമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്. കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക ജീവിതത്തിന് ശിവഗിരി തീർത്ഥാടനം എന്നും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബുള്‍ഡോസർ രാജ് വിവാദത്തില്‍ കർണാടക സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പിണറായിയെ വിമർശിച്ച് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഒരു വേദിയില്‍ ഇരുവരും ഒന്നിച്ചെത്തിയത്. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത് സിദ്ധരാമയ്യ ആയിരുന്നു. അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു
