Latestകേരളം

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.