ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി മരിച്ച നിലയില്‍
കോട്ടയം:മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി.മുണ്ടക്കയം കരിനിലം സ്വദേശി പ്രദീപ്കുമാറാണ് ഭാര്യ സൗമ്യ, അമ്മ ബീന എന്നിവരെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ ഓടിരക്ഷപ്പെട്ട പ്രതിയെ ആണ് അഞ്ച് കിലോമീറ്റർ അകലെ, റബ്ബർ തോട്ടത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.കുടുംബപ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമായി പൊലീസ് പറയുന്നത്.
