എബോള സംശയം: കോട്ടയത്ത് വിദേശ വനിതനിരീക്ഷണത്തില്‍
തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് യുവതി നിരീക്ഷണത്തില്‍. സൗത്ത് സുഡാനില്‍ നിന്നെത്തിയ അൻപത്തിരണ്ടുകാരിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്.പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഡാനില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
യുവതി ഐസൊലേഷനിലാണെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറല്ല. പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.
