എബോള വൈറസ് വ്യാപനം; മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്മാരുടെ യാത്ര സൗദി അറേബ്യ താൽക്കാലികമായി നിരോധിച്ചു. ഇതോടൊപ്പം ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസ അനുവദിക്കുന്നതും രാജ്യത്തേക്ക് പ്രവേശിക്കുന്നതും സൗദി തടഞ്ഞിട്ടുണ്ട്. സൗദി പ്രസ് ഏജൻസി ആണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയ
നേരിട്ടുള്ള യാത്രക്കാർക്ക് മാത്രമല്ല ഈ വിലക്ക് ബാധകമാകുന്നത്. സൗദിയിൽ എത്തുന്നതിന് മുൻപുള്ള 21 ദിവസത്തിനിടയിൽ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ സന്ദർശനം നടത്തുകയോ താമസിക്കുകയോ ചെയ്ത ശേഷം, മറ്റ് രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുന്ന യാത്രക്കാർക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
