Latestകണ്ണൂര്‍കേരളം

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡ്രൈവർ ഒഴിവ്

ശ്രീകണ്ഠപുരം: കൂട്ടുമുഖം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികയിലെ താൽകാലിക ഒഴിവുകളിലേക്ക് നിയമനം.പി എസ് സി നിശ്ചിയിച്ച യോഗ്യത ഉള്ളവർക്കാണ് അവസരം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം 24ന് പകൽ 11 മണിക്ക് ശ്രീകണ്ഠപുരം നഗരസഭയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാണം.മുൻ പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0460 2266001.