Latestകേരളം

കേരളത്തിൽ സ്വർണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 520 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയും പവന് 1,11,040 രൂപയുമായി വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 840 രൂപയോളം കൂടി ​ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയും ആയിരുന്നു. കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‍ർ മെ‌ർച്ചന്റ്സ് അസോസിയേഷൻ ആണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് കേരളത്തിൽ ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2400 രൂപയിലുമാണ് വ്യാപാരം നടക്കുക.