Latestദേശീയം

യഷ് നായകനാകുന്ന ‘ടോക്‌സിക് ‘ സിനിമ പ്രീ റിലീസ് പരിപാടിയിൽ അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഹൈദരാബാദ്: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് നായകനാകുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിക്കിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മേഡ്ചാല്‍ – മല്‍ഗാജ്ഗിരി ജില്ലയിലെ മല്ല റെഡ്ഢി യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സൗണ്ട് ലൈറ്റിങ് സിസ്റ്റം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. സര്‍വകലാശാലയില്‍ തടിച്ച് കൂടിയ ആരാധകരുടെ വിദ്യാര്‍ത്ഥികളുടെയും മുകളിലേക്കാണ് ഇത് മറിഞ്ഞുവീണതെന്ന് സൈബറാബാദ് പൊലീസ് അറിയിച്ചു