Latestകണ്ണൂര്‍കേരളം

ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ സ്വദേശിനിയായ ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു

കണ്ണൂര്‍: ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ സ്വദേശിനിയായ ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി വൈകിട്ട് 5 മണിയോടെ ദേവികയുടെ വീട്ടിലെത്തിക്കും. മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കരിച്ചത്.

സെപ്റ്റംബർ 2-നാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ലാബ് ടെക്നിഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ശേഷം, ജപ്പാനിലെ ഒരു സാമൂഹികക്ഷേമ സ്ഥാപനത്തില്‍ നഴ്സിങ് അസിസ്റ്റന്റായി ആറു മാസം മുൻപാണ് ദേവിക ജോലിയില്‍ പ്രവേശിച്ചത്.ജപ്പാനില്‍ വെച്ച്‌ ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും നോർക്ക അധികൃതർക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.