Latestദേശീയം

ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

ചെന്നൈ: ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. സഹ ജഡ്ജിമാര്‍ക്കെതിരെ ജാതി വിവേചന ആരോപണം ഉയര്‍ത്തിയും വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ് കര്‍ണന്‍. മദ്രാസ്, കല്‍ക്കട്ട ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.

2017 ജനുവരിയിലായിരുന്നു സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിങിലുള്ളതും വിരമിച്ചതുമായ ഇരുപത് ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞ് ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തുന്നത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ തുറന്ന കത്തിലായിരുന്നു ആരോപണം. ജുഡീഷ്യറിയിലെ അഴിമതിക്കാരുടെ ആദ്യ പട്ടികയാണ് അതെന്നും കര്‍ണന്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചു. ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യ പ്രതികരണത്തിന്റെ പേരില്‍ കര്‍ണനെതിരെ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കോടതിയലക്ഷ്യത്തിന് കേസ് എടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു