മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി എത്തിയ ലോറി ദേഹത്ത് മറിഞ്ഞു; അലക്കുന്നതിനിടെ 85 കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ:മകളുടെ മരണാനന്തരച്ചടങ്ങിനുളള വാടക സാധനങ്ങളുമായി വീട്ടുമുറ്റത്ത് എത്തിയ മിനി ടെമ്ബോ മറിഞ്ഞ് വയോധികയ്‌ക്ക് ദാരുണാന്ത്യം.മേക്കുന്ന് മത്തിപ്പറമ്ബ് ഒളവിലം നോർത്ത് എല്‍പി സ്‌കൂളിന് സമീപം കുണ്ടൻചാലില്‍ ജാനു (85) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.
ഇറക്കത്തിലുള്ള റോഡരികിലാണ് ജാനുവിന്റെ വീട്. വാഹനത്തിന് മുൻപില്‍ നിർത്തിയിരുന്ന സ്കൂട്ടർ മാറ്റാൻ ഡ്രൈവർ പുറത്തിറങ്ങിയതിനിടെ മിനി ടെമ്ബോ ഉരുണ്ട് മുറ്റത്തേയ്‌ക്ക് മറിയുകയായിരുന്നു. ഈ സമയത്ത് തുണി അലക്കുകയായിരുന്ന വയോധിക. അലക്കുക്കല്ലിന്റെ മുൻഭാഗത്ത് തടഞ്ഞാണ് വാഹനം നിന്നത്. ജെസിബി കൊണ്ടുവന്ന് വാഹനം ഉയർത്തിയാണ് ജാനുവിനെ പുറത്തെടുത്തത്.
ജാനുവിന്റെ രണ്ടാമത്തെ മകള്‍ പുഷ്‌പയുടെ 41-ാം ചരമദിനച്ചടങ്ങ് തിങ്കളാഴ്ചയായിരുന്നു. ക്യാൻസർ ബാധിച്ചായിരുന്നു പുഷ്‌പ മരിച്ചത്. വാഹനത്തിന് അടിയില്‍പ്പെട്ട ജാനുവിന്റെ കൈകള്‍ മുറിഞ്ഞുവീണിരുന്നു. തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റു ജാനുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
