പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കണ്ണൂര്‍: പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. മാപ്പിനിയിലെ ചോടോന്‍ വീട്ടില്‍ അശ്വന്ത് (25) ആണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.
സിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ അശ്വന്ത്, ബാലകൃഷ്ണന്-മിനി ദമ്പതികളുടെ മകനാണ്. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
