വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്ക് തിങ്കൾ തുടങ്ങും.ശനി ബാങ്ക് അവധിയാണ്. ഞായർ നിർബന്ധിത പ്രവൃത്തി ദിനമാണ് എങ്കിലും പണിമുടക്കുന്ന ജീവനക്കാർ വിട്ടുനിൽക്കാൻ സാധ്യത.ഫലത്തിൽ അഞ്ച് ദിവസം ബാങ്കിങ് മേഖല സ്തംഭിക്കും. 28, 29, 30 ദിവസങ്ങളിലാണ് പണിമുടക്ക്.