Latestകേരളം

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി സെൻട്രൽ റെയിൽവേ

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി സെൻട്രൽ റെയിൽവെ.മൊത്തത്തിൽ 18.03 ലക്ഷം ആളുകളെയാണ് പിടികൂടിയത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് സെൻട്രൽ റെയിൽവേ 140.81 കോടി രൂപ പിഴയായി ഈടാക്കിയത്. ഒരു ദിവസം ടിക്കറ്റില്ലാത്ത ഏകദേശം 11000 യാത്രക്കാരെയാണ് റെയിൽവേ അധികൃതർ പിടികൂടിയത്. നേരത്തെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 250 രൂപയായിരുന്നു പിഴ. ഇപ്പോളത് 500 ആക്കി ഉയർത്തിയിട്ടുണ്ട്. ഇതാണ് പിഴത്തുക 140 കോടി കടക്കാൻ കാരണം.

മൊത്തം പിഴത്തുക വർധിപ്പിച്ചതോടൊപ്പം കേസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ശക്തമായ പരിശോധനയാണ് കേസുകളും മൊത്തം പിഴത്തുകയും വർധിക്കാൻ കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17.19 ലക്ഷം കേസുകളായിരുന്നു ഉണ്ടായിരുന്നത്. 100.50 കോടി രൂപയായിരുന്നു പിഴയായി ഈടാക്കിയത്. ഈ വർഷം കേസുകളിൽ 5% വർധനവും പിഴത്തുകയിൽ 40% വർധനവും രജിസ്റ്റർ ചെയ്തു.