Latestകണ്ണൂര്‍

30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

തിരുവനന്തപുരം: എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്.

ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല.