Latestകേരളം

കണ്ണൂര്‍ മമ്പറം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു

കണ്ണുർ : കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു.ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതാണ് യുവാവ്. നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവം നടക്കുമ്പോള്‍ കുളത്തിന് സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കുളിക്കാനെത്തിയ മറ്റൊരാളാണ് വെള്ളത്തില്‍ ഒരാള്‍ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്.