കണ്ണൂരില്‍ പോക്സോ കേസില്‍ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസില്‍ അറസ്റ്റിലായി
കണ്ണൂർ : കണ്ണൂരില്‍ പോക്സോ കേസില്‍ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസില്‍ അറസ്റ്റിലായി.രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്നതിനിടയാണ് വീണ്ടും ഇയാളെ സമാന കേസില്‍ അറസ്റ്റ് ചെയ്യുന്നത്. നാടകനടനും ഓട്ടോ ഡ്രൈവറുമാണ് ഇയാള്‍.
