ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം
കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയണ്‍ ആൻഡ് സഫാരി പാർക്കില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു.കരാർ അടിസ്ഥാനത്തില്‍ പാർക്കില്‍ സേവനമനുഷ്ഠിച്ചിരുന്ന 26 വയസ്സുകാരി ഡോ. സമീക്ഷ റെഡ്ഡി ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ ഹിപ്പോപ്പൊട്ടാമസിന്റെ കൂടിനുള്ളില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
ഗർഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസിന് ചികിത്സ നല്‍കുന്നതിനായി കൂടിനുള്ളില്‍ കയറി പരിശോധിക്കുന്നതിനിടെ മൃഗം പെട്ടെന്ന് പ്രകോപിതയാവുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ സമീക്ഷയെ ഉടൻ തന്നെ ഷിമോഗയിലെ മെക്ഗാൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
