കാസർഗോഡ് മഞ്ചേശ്വരത്ത് കടലില്‍ തിരമാലയില്‍പെട്ട് കാണാതായ 18കാരൻ്റെ മൃതദേഹം കണ്ടെത്തി
കാസർഗോഡ്മ.ഞ്ചേശ്വരം കുണ്ടുകൊല്‍ക്കെ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി.മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുല്‍ ഫാറൂഖിൻ്റെ മകൻ മുഹമ്മദ് സൈനുല്‍ ആബിദ് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചില്‍ എത്തിയപ്പോഴാണ് സൈനുല്‍ ആബിദ് തിരയില്‍ പെട്ടത്. മൂന്ന് പേർ തിരയില്‍ രണ്ടുപേർ രക്ഷപ്പെട്ടിരുന്നു.
