Latestകേരളം

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ മരിച്ച നിലയില്‍

കാസർഗോഡ്.മീപ്പുഗിരി സ്വദേശികളായ ഗണേശൻ (47), മകള്‍ വൈഷ്‌ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കത്തെ വാടക വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരം അറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണകാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.