കാസർകോട് മഞ്ചേശ്വരത്ത് വയോധിക ജീവനൊടുക്കി; വീട്ടിലെ ടിവി കേടായതിലെ മനോവിഷമത്തിലെന്ന് നിഗമനം
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി.
