കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം;അഞ്ച് പേര്‍ക്കെതിരെകേസ്
ആലപ്പുഴ: കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തത് വിഡി സതീശന് അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ. ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ പോസ്റ്റുകളിലാണ് കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്സണ് എബ്രഹാമിന്റെ പരാതിയിലാണ് കേസ്. മാസങ്ങൾക്ക് മുമ്പ് നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു പരാതി.
