ബാറുകളുടെ പ്രവർത്തന സമയത്തില്‍ സർക്കാർ മാറ്റം;10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയത്തില്‍ സർക്കാർ മാറ്റം വരുത്തി. ഇനി മുതല്‍ എല്ലാ ബാറുകളും രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവർത്തിക്കും.നിലവില്‍ ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. ഇതിപ്പോള്‍ പൊതുവായി ഏകീകരിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
