Latestകേരളം

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ അടിച്ചുകൊന്നു

കോഴിക്കോട്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ അടിച്ചുകൊന്നു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇന്നുരാവിലെയാണ് സംഭവം. മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നുരാവിലെയും ലഹരി ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മര്‍കോയ മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ മിസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഉമ്മര്‍കോയയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.