കാര്‍ മതിലില്‍ ഇടിച്ചു തീപിടിച്ചു; വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കാര്‍ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം. ചേവായൂര്‍ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സിപി സുധാകരന് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും കൊയിലാണ്ടിയിലേക്ക് തിരിക്കവേ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാറുമായി പുറത്തേക്കിറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന് തീപിടിച്ചു. പുറത്തിറങ്ങാന്‍ കഴിയാതെ സുധാകരന് കാറിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു.
