കേരളം

നടൻ കൃഷ്ണകുമാറിനെ എൻഎഫ്ഡിസി ചെയര്‍മാനായി നിയമിച്ച്‌ കേന്ദ്രം

ന്യൂ ഡല്‍ഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (NFDC) പാർട് ടൈം ചെയർമാനായി പ്രമുഖ നടൻ ജി. കൃഷ്ണകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു.മൂന്ന് വർഷത്തേക്കാണ് ഈ നിയമനം. അദ്ദേഹത്തെ എൻഎഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ച വിവരം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് പുറത്തുവിട്ടത്.

ദൂരദർശനില്‍ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലില്‍ അഭിനയിച്ചാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്. 1994ല്‍ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയില്‍ കൃഷ്ണകുമാർ ബിജെപിയില്‍ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു.